ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവം ബുധനാഴ്ച മുതൽ
ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ ഉത്സവം ബുധനാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് വിഴിക്കിത്തോട് ചിറ്റടി കുടുംബത്തിൽനിന്നുള്ള കൊടിക്കൂറഘോഷയാത്രയ്ക്ക് വരവേല്പ്, 6.30-ന് കൊടിയേറ്റ്, തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനര്, മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
28-ന് വൈകീട്ട് ഏഴിന് മുളപൂജ, കുറിഞ്ഞിയിൽ വിളക്ക്. 29-ന് രാവിലെ എട്ടിന് ശ്രീബലി, 10-ന് സർപ്പപൂജ, ഉത്സവബലി, 12.30-ന് ഉത്സവബലി ദർശനം, വൈകീട്ട് 4.30-ന് കാഴ്ചശ്രീബലി, 7.30-ന് ശ്രീഭൂതബലി, 8.30-ന് വിളക്ക്.
30-ന് രാവിലെ എട്ടിന് ശ്രീബലി, 4.30-ന് കാഴ്ചശ്രീബലി, എട്ടിന് ശ്രീഭൂതബലി. 31-ന് എട്ടിന് ശ്രീബലി, 10-ന് ഉത്സവബലി, വൈകീട്ട് നാലിന് കാഴ്ചശ്രീബലി, എട്ടിന് ശ്രീഭൂതബലി. ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന് ശ്രീബലി, 12.30-ന് ഉത്സവബലി ദർശനം, നാലിന് കാഴ്ചശ്രീബലി, എട്ടിന് ശ്രീഭൂതബലി, രണ്ടിന് രാവിലെ എട്ടിന് ശ്രീബലി, 10-ന് ഉത്സവബലി, 12-ന് ഉത്സവബലി ദർശനം, 4.30-ന് കാഴ്ചശ്രീബലി, ഏഴിന് സന്ധ്യാവേല-ശ്രീമഹാദേവ വേലകളി സംഘം, തെക്കുംഭാഗം. എട്ടിന് സേവ, ഒൻപതിന് ശ്രീഭൂതബലി.
മൂന്നിന് 12.30-ന് ഉത്സവബലി ദർശനം, ഏഴിന് സന്ധ്യാവേല മഹാദേവ വേലകളിസംഘം, വടക്കുംഭാഗം. രാത്രി 10-ന് വലിയവിളക്ക്, ഋഷഭവാഹനം എഴുന്നള്ളിപ്പ്. നാലിന് പള്ളിവേട്ട. രാവിലെ എട്ടിനും വൈകീട്ട് 4.30-നും ശ്രീബലി. 6.30 മുതൽ കൂടിവേല, 7.30-ന് സേവ, 11-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
ഫെബ്രുവരി അഞ്ചിന് ആറാട്ട്. വൈകീട്ട് 4.30-ന് ആറാട്ട് പുറപ്പാട്, അഞ്ചിന് തിരുമുമ്പിൽ വേല, ആറിന് ആറാട്ട്, രാത്രി 10-ന് ആറാട്ടുവരവ്.