റിപ്പബ്ലിക് ദിന പരേഡിൽ വാഴൂർ കോളേജ് വിദ്യാർഥി
വാഴൂർ: ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.കോളേജ് മൂന്നാംവർഷ ഫിസിക്‌സ് ബിരുദ വിദ്യാർഥി. എൻ.സി.സി.കേഡറ്റായ ജോയൽ കെ.സണ്ണിയാണ് പങ്കെടുക്കുന്നത്. കേരളത്തിൽനിന്ന് 26 കേഡറ്റുകൾക്കാണ് അവസരം ലഭിച്ചത്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് കോട്ടയം ഗ്രൂപ്പിലെ പതിനാറാം ബറ്റാലിയൻ അംഗമാണ് ജോയൽ. വാഴൂർ കോളേജിൽ ഡോ. എസ്.അനൂപ്കുമാർ നയിക്കുന്ന യൂണിറ്റിലെ അണ്ടർ ഓഫീസറാണ്.
