ഇന്നുമുതൽ കോവിഡ് വാക്സിൻ സ്വകാര്യാശുപത്രികളിലും. കോട്ടയം ജില്ലയിൽ കോവിഡ് വാക്സിൻ ലഭിക്കുന്ന സ്വകാര്യാശുപത്രികളുടെ പട്ടിക :

കാഞ്ഞിരപ്പള്ളി : കോവിഡ് വാക്സിന്റെ രണ്ടാംഘട്ടത്ത‌ിന് തിങ്കളാഴ്ച മുതൽ തുടക്കം. 60 വയസ്സു കഴിഞ്ഞവർക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതർക്കുമാണ് വാക്സിൻ നൽകുക.

കുത്തിവെയ്‌പ്പിന്‍റെ രജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ ഒൻപതിന് ആരംഭിക്കും. ‘cowin.gov.in എന്നസൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. താത്‌പര്യം അനുസരിച്ച് വാക്സിൻ കേന്ദ്രവും സമയവും ഇതിലൂടെ തിരഞ്ഞെടുക്കാൻ കഴിയും. ഒരാൾക്ക് നാലുപേരുടെ വാക്സിൻവരെ രജിസ്റ്റർ ചെയ്യാം. 45-നും 59-നും ഇടയിൽ പ്രായമുള്ള രോഗികൾ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്വകാര്യ ആശുപത്രികളിൽ ഒരുഡോസ് വാക്സിന്‍റെ വില 250 രൂപയാണ്. സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെയ്പ്പ് സൗജന്യമാണ്.

ആയുഷ്മാൻ ഭാരത് എം.പാനൽ സ്വകാര്യ ആശുപത്രികൾ, കേന്ദ്രസർക്കാർ ആരോഗ്യപദ്ധതിയിലെ സ്വകാര്യ ആശുപത്രികൾ, സംസ്ഥാന സർക്കാർ ആരോഗ്യപദ്ധതിയിലെ ആശുപത്രികൾ എന്നിവയിലൂടെയാണ് കുത്തിവെയ്പ് നൽകുന്നത്.

കോട്ടയം ജില്ലയിലെ സ്വകാര്യാശുപത്രികളുടെ പട്ടിക

• ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ, പൈക.

• കടുത്തുരുത്തി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ.

• ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

• കാരിത്താസ് ആശുപത്രി

• ഭാരത് ആശുപത്രി

• അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ

• ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ

• മന്ദിരം ആശുപത്രി

• അൽഫോൻസ ഐ ഹോസ്പിറ്റൽ

• അസീസീ ഹോസ്പിറ്റൽ

• ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റൽ, പാലാ

• ഫാത്തിമ ഐ ഹോസ്പിറ്റൽ, പാലാ

• സെന്റ് തോമസ് ഹോസ്പിറ്റൽ

• വാസൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്

• തണൽ ഡയാലിസിസ് സെന്റർ ഈരാറ്റുപേട്ട.

error: Content is protected !!