പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആരംഭിക്കുന്നു ; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്നും കോവിഡ് വാക്‌സിൻ സൗജന്യമായി ലഭിക്കും.

കോ​ട്ട​യം ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും 45 – 60 പ്രാ​യ​പ​രി​ധി​യി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു​മാ​ണ് പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പ് ന​ൽ​കു​ന്ന​ത്. ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ത്തി​വയ്പ്പ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്നും കോവിഡ് വാക്‌സിൻ സൗജന്യമായി ലഭിക്കും.

നി​ല​വി​ൽ വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വാ​ക്സി​ൻ ല​ഭി​ക്കാ​ൻ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ cowin.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.
= ഇ​തി​നാ​യി ആ​ദ്യം മൊ​ബൈ​ൽ ന​ന്പ​ർ എ​ന്‍റ​ർ ചെ​യ്യ​ണം.
=തു​ട​ർ​ന്ന് ഈ ​മൊ​ബൈ​ൽ ന​ന്പ​റി​ൽ ല​ഭി​ക്കു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.
=ഒ​രു മൊ​ബൈ​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് നാ​ലു​പേ​രു​ടെ വ​രെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.
=വാ​ക്സി​ൻ സ്വീ​ക​രി​ക്കേ​ണ്ട​വ​രു​ടെ പേ​ര്, പ്രാ​യം, തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ എ​ന്‍റ​ർ ചെ​യ്യ​ണം.
=45 – 60 പ്രാ​യ​പ​രി​ധി​യി​ലു​ള്ള ആ​ളാ​ണെ​ങ്കി​ൽ നി​ല​വി​ൽ നേ​രി​ടു​ന്ന ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്നം എ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ഇ​തി​നാ​യി പോ​ർ​ട്ട​ലി​ൽ ത​ന്നെ​യു​ള്ള രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബാ​ധ​ക​മാ​യ​ത് സെ​ല​ക്ട് ചെ​യ്താ​ൽ മ​തി​യാ​കും.
=ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള ഏ​തെ​ങ്കി​ലും ഒ​രു ഡോ​ക്ട​റു​ടെ പ​ക്ക​ൽ​നി​ന്നും നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങ​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മാ​തൃ​ക പോ​ർ​ട്ട​ലി​ൽ ല​ഭി​ക്കും.
=സം​സ്ഥാ​നം, ജി​ല്ല എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ത്താ​ൽ വാ​ക്സി​ൻ ല​ഭി​ക്കു​ന്ന കേ​ന്ദ്ര​വും തീ​യ​തി​യും തെര​ഞ്ഞെ​ടു​ക്കാ​ൻ സാ​ധി​ക്കും.
=60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി ആ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തേ​ണ്ട​ത്.
=45 – 60 പ്രാ​യ​പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യ്ക്കൊ​പ്പം മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം.

error: Content is protected !!