എന്റെ കുടുബം, പ്രതിസന്ധികളിൽ എന്റെ ശക്തിയും ഊർജ്ജവും.. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
പൂഞ്ഞാർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ കുടുബത്തെ പരിചയപ്പെടാം. തന്റെ തിരക്കിട്ട ജീവിതത്തിനിടയിൽ, കുടുബത്തോടൊപ്പം ചിലവഴിക്കുവാൻ അദ്ദേഹത്തിന് കൂടുതൽ സമയം കിട്ടുന്നില്ലങ്കിലും, പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ തളരാതെ കൂടുതൽ ശക്തിയും ഊർജ്ജവും ലഭിക്കുന്നത്, തന്റെ പ്രിയപ്പെട്ട കുടുബത്തോടൊപ്പം ചിലവഴിക്കുന്ന സമയങ്ങളിൽ ആണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറയുന്നു. ഭാര്യ മേരിക്കുട്ടി, മക്കളായ ആൻ മിലിയ, അലീഷ എൽസ, അലീന മേരി എന്നവരോടൊപ്പം സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്റെ കുടുബ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു…