കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ആകെ 279 ബൂത്തുകളും പൂഞ്ഞാറില്‍ ആകെ 292 ബൂത്തുകളുമാണുള്ളത്. കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തില്‍ ആകെ 10 പ്രശ്‌ന ബാധിത ബുത്തൂകളും പൂഞ്ഞാറില്‍ 22 ബൂത്തുകളുമാണുള്ളത്.

ക്രമസമാധാന പാലനത്തിനായി കാഞ്ഞിരപ്പള്ളി പോലീസ് സബ് ഡിവഷന്റെ കീഴില്‍ 700 ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരെയും, കൂടാതെ 100 ഓളം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെയൂം വിന്യസിച്ചിട്ടുണ്ട്.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വാഴൂര്‍ ബ്ലോക്കാഫീസ് ബൂത്ത് വനിതാ ജീവനക്കാര്‍മാത്രം നിയന്ത്രിക്കുന്ന പിങ്ക് ബൂത്താണ്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ആനക്കല്ല് സെന്റ് ആന്റണീസ് സ്‌കൂള്‍ ബൂത്തും പിങ്ക് ബൂത്താണ്.

  കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ആകെ 1,86,682 വോട്ടര്‍മാരുണ്ട്. 91,207 പുരുഷ വോട്ടര്‍മാരും 95,475 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ എറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആനിക്കാട് ഗവ. യു.പി.സ്‌കൂള്‍ നോര്‍ത്ത് ബൂത്താണ്. എറ്റവും കുറവ് ശാന്തിപുരം അംഗന്‍വാടിയിലുമാണ്.

ബൂത്തുകളില്‍ പാലിക്കേണ്ട നിബന്ധനകര്‍ അടങ്ങുന്ന പോസ്റ്ററുകള്‍ ഹരിതകര്‍മ്മ സേന എല്ലാ ബൂത്തുകളിലും എത്തിച്ചിട്ടുണ്ട്. ചിറക്കടവ് ഗവ.എല്‍.പി.സ്‌കൂളില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളതിനാല്‍ നാല് താല്‍ക്കാലിക ഷെഡ്ഡില്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ 1400 ഓളം സര്‍ക്കാര്‍ ജീവനക്കാരാണ് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്.കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ വില്ലോജാഫീസര്‍മാരും സ്‌പെഷ്യല്‍ വില്ലേജാഫീസര്‍മാരുമുള്‍പ്പെടെ 26 സെക്ടറല്‍ ഓഫീസര്‍മാര്‍ മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും ചുറ്റി കറങ്ങി എന്തെങ്കിലൂം അപാകതകളെ കുറവുകളെ ഉണ്ടെങ്കില്‍ യഥാസമയം പരിഹരിക്കും.

error: Content is protected !!