85 അന്തേവാസികൾക്ക് കോവിഡ് പോസറ്റീവ്, തമ്പലക്കാട് പെനുവേൽ ആശ്രമം കോവിഡ് ക്ലസ്റ്റർ ആയി പ്രഖാപിച്ചു .
കാഞ്ഞിരപ്പള്ളി: തമ്പലക്കാട് പെനുവേൽ ആശ്രമത്തിലെ അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശ്രമം കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആശ്രമത്തിലെ 85 പേരാണ് പോസിറ്റീവായത്. അശരണരായ മാനസികവൈകല്യങ്ങളുള്ളവരാണ് ഇവിടത്തെ അന്തേവാസികൾ.
കാളകെട്ടി ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ ഡോക്ടർ, നഴ്‌സ് എന്നിവരുടെ സേവനം ആശ്രമത്തിൽ ലഭ്യമാക്കി. ദിവസവും ഇവർ പരിശോധന നടത്തും