ലോക്ക് ഡൗൺ ദിനങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസ്
മെയ് 8 മുതൽ 16 വരെ പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ്ണ ലോക്ക് ഡൗണിലെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസ്.
കോട്ടയം ജില്ലയിലെ നിലവിലുള്ള 5 പോലീസ് സബ് ഡിവിഷനുകൾക്കു പുറമെ 4 ഡിവിഷനുകൾ കുടി രൂപീകരിച്ച് 9 ഡി .വൈ .എസ് .പി മാരുടെ നേതൃത്വത്തിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക .ജില്ലയിലേക്ക് വരുന്ന പ്രധാന 12 റോഡുകളിൽ കർശനമായ വാഹന പരിശോധന ഉണ്ടായിരിക്കും .ജില്ലയ്ക്കകത്തു 95 സ്ഥലങ്ങളിൽ വാഹന പരിശോധന ഉണ്ടായിരിക്കും .ജില്ലയിലാകെ 75 വെഹിക്കിൾ പെട്രോൾ ഉണ്ടായിരിക്കും.ജില്ലയിലെ പ്രധാന അതിർത്തികളിൽ 24 മണിക്കൂറും വാഹന പരിശോധന ഉണ്ടായിരിക്കുന്നതാണ് .ജില്ലയിൽ മൊത്തം 100 ബൈക്ക് പെട്രോളും ഉണ്ടായിരിക്കും .അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുന്നതുമാണ്.അതുപോലെതന്നെ കേസിലുൾപ്പെടുന്നവരുടെ പാസ്പോർട്ട് ലഭിക്കുവാൻ കാലതാമസം നേരിടുന്നതാണ് .ജില്ലയിലാകെമാനം 1200 പോലീസുദ്യോഗസ്ഥരെ ലോക്ക് ഡൗൺ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട് .കൂടാതെ എക്സൈസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ,പോലീസ് വോളന്റീർസ് തുടങ്ങിയവരും ഈ ഡ്യൂട്ടിക്കായി ഉണ്ടാകുന്നതാണ്