വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സി.എഫ്.എൽ.ടി.സി. കങ്ങഴ എം.ജി.ഡി.എം. ആശുപത്രിയിൽ

കങ്ങഴ: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സി.എഫ്.എൽ.ടി.സി. തിങ്കളാഴ്ച കങ്ങഴ എം.ജി.ഡി.എം. ആശുപത്രിയിൽ തുടങ്ങും. 80 പേർക്കുള്ള കിടക്ക ഇവിടെ ഒരുക്കും. നൂറുപേർക്കുള്ള സൗകര്യം ഇവിടെ ലഭ്യമാകും. സി.എഫ്.എൽ.ടി.സി. ഇല്ലാത്തതിനാൽ നെടുംകുന്നം, കങ്ങഴ, കറുകച്ചാൽ, വെള്ളാവൂർ, വാഴൂർ പഞ്ചായത്തുകളിലെ രോഗികൾ മുണ്ടക്കയം, പാമ്പാടി, പാലാ തുടങ്ങിയ സ്ഥലങ്ങളിലെ സെന്ററുകളിലാണ് ചികിത്സ തേടിയിരുന്നത്. നാല് ഡോക്ടർമാരും ആറു നഴ്‌സുമാരും ഇവിടെയുണ്ടാകും.

error: Content is protected !!