കോവിഡ് രോഗികൾക്കായി ഡിവൈഎഫ്ഐ മുക്കൂട്ടുതറ മേഖലാ കമ്മറ്റിയുടെ സ്നേഹ വണ്ടി ഓടി തുടങ്ങി

മുക്കൂട്ടുതറ : കോവിഡ് പരിശോധനയ്ക്കും, ചികിത്സയ്ക്കും, മറ്റാവശ്യങ്ങൾക്കുമായി യാത്രാക്ലേശം അനുഭവിക്കുന്ന മുക്കൂട്ടുതറ മേഖലയിലുള്ളവരുടെ ബുദ്ധിമുട്ട് അകറ്റുവാൻ ഡി വൈ എഫ് ഐ മുക്കൂട്ടുതറ മേഖലാ കമ്മറ്റിയുടെ സ്നേഹ വണ്ടി ഓടി തുടങ്ങി.

സി പി ഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും, എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റുമായ .തങ്കമ്മ ജോർജ്കുട്ടി ഫ്ലാഗ് ഓഫ്‌ ചെയ്തു. പാർട്ടി ഏരിയാ കമ്മിറ്റിയംഗം കെ.സി ജോർജ്കുട്ടി, ലോക്കൽ സെക്രട്ടറി : പി ആർ സാബു, ബ്ലോക്ക്‌ സെക്രട്ടറി അജാസ് റഷീദ്, മുക്കൂട്ടുതറ മേഖലാ സെക്രട്ടറി നൗഫൽ നാസർ, പ്രസിഡന്റ്‌ അരവിന്ദ് ബാബു, മേഖലാ കമ്മിറ്റി അംഗങ്ങൾ എം.എസ്. സതീഷ്, സുബിൻ ഐക്കുഴി തുടങ്ങിയവർ പങ്കെടുത്തു.

ആവശ്യക്കാർ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ : 9744997705,8921923507,9061595427, 9526468451

error: Content is protected !!