പൊൻകുന്നം-പുനലൂർ ഹൈവേ ; കരിങ്കൽക്കെട്ടിലെ അപാകം പരിഹരിക്കാൻ നിർദേശം
ചെറുവള്ളി: പൊൻകുന്നം-പുനലൂർ ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാവുംഭാഗം കളത്തൂർ സെബാസ്റ്റ്യൻ ഈപ്പന്റെ വസ്തുവിലെ കരിങ്കൽക്കെട്ട് നിർമാണത്തിലെ പിഴവ് പരിഹരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. കെ.എസ്.ടി.പി. പൊൻകുന്നം ഡിവിഷൻ എക്‌സി.എൻജിനീയർക്കാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവുനൽകിയത്.
അപാകം പരിശോധിക്കാൻ മേൽനോട്ട ഏജൻസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കെ.എസ്.ടി.പി. അധികൃതർ കമ്മിഷനെ അറിയിച്ചു. എന്നാൽ, നിർദേശത്തിനപ്പുറം പരിഹാരം കണ്ടെത്തണമെന്ന് ഉത്തരവ് നൽകി. നടപടി 25-ന് മുമ്പായി അറിയിക്കണമെന്നും നിർദേശിച്ചു. പരാതി നൽകിയതിന് പിന്നാലെ പുരയിടത്തിലെ റോഡിന്റെ പ്രവേശനകവാടത്തിൽ ക്രാഷ്ബാരിയർ നിർമിച്ച് വഴിയുടെ വീതികുറച്ചതായി സ്ഥലം ഉടമ പരാതിപ്പെട്ടു. വലിയവാഹനങ്ങൾക്ക് ഇതുമൂലം പറമ്പിലേക്ക് ഇറങ്ങാനാകില്ല. കമ്മിഷന് വീണ്ടും പരാതി നൽകിയെന്നും സ്ഥലമുടമ പറഞ്ഞു.