വൈദ്യുതിമുടക്കത്തിൽ വലഞ്ഞ് നാട്

പൊൻകുന്നം: രാത്രി പൂർണമായും വൈദ്യുതിവിതരണമില്ലാത്ത ദിവസങ്ങൾ. കഴിഞ്ഞ ഏതാനും ദിവസമായി പൊൻകുന്നം, മൂലകുന്ന്, ചിറക്കടവ്, മണ്ണംപ്ലാവ്, ചെറുവള്ളി, പഴയിടം തുടങ്ങിയ പ്രദേശങ്ങളുടെ സ്ഥിതിയാണിത്. രാത്രി മുടങ്ങുന്ന വൈദ്യുതി രാവിലെ പുനഃസ്ഥാപിക്കും. പിന്നീട് മണിക്കൂറുകൾക്കകം മുടങ്ങിയാൽ പകൽ മുഴുവൻ വൈദ്യുതിയില്ലാത്ത നില. പരാതി പറയാൻ കെ.എസ്.ഇ.ബി. ഓഫീസിൽ വിളിച്ചാൽ ഫോൺ കിട്ടില്ലെന്ന് മൂലകുന്ന് നിവാസികൾ പരാതിപ്പെട്ടു. ചെറുവള്ളി, പഴയിടം പ്രദേശത്ത് മണിമലയിൽനിന്നുള്ള വൈദ്യുതിവിതരണമാണ് തടസ്സപ്പെടുന്നത്.

error: Content is protected !!