കോവിഡ് വാർ റൂം; 24 മണിക്കൂറും ; കോവിഡ് ടെസ്റ്റ് സംബന്ധിച്ച ആവശ്യങ്ങൾ, വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ അറിയാം
കോട്ടയം: തിരക്കിന്റെയും അന്വേഷണങ്ങളുടെയും യുദ്ധമുറിയാണ് കോവിഡ് വാർ റൂം. 24 മണിക്കൂറും പൂർണസജ്ജം. ഓരോ കോളിലൂടെയുമെത്തുന്ന ആശങ്കകൾ പരിഹരിക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ. മണിക്കൂറിൽ കുറഞ്ഞത് 100 കോളുകൾ എത്തുന്നുണ്ട്. കോട്ടയം കളക്ടറേറ്റിലാണ് വാർ റൂം.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി 300-ഓളം പേർ ഡ്യൂട്ടിയിലുണ്ട്.
കോവിഡ് ടെസ്റ്റ് സംബന്ധിച്ച ആവശ്യങ്ങൾ, വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ അറിയാനാണ് കൂടുതൽ പേരും വിളിക്കുന്നത്. പലർക്കും വാക്‌സിൻ എടുക്കണം. കൗൺസിലിങ്, സാമൂഹിക മാനസികാരോഗ്യം, വൈദ്യസഹായം എന്നിങ്ങനെയുള്ള സംശയങ്ങൾക്കും വാർറൂമിൽ ബന്ധപ്പെടാം. കോവിഡ് പോസിറ്റീവായവർക്കും കുടുംബത്തിനും മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുക, സമ്മർദം ഇല്ലാതാക്കുക തുടങ്ങിയവയ്ക്കും പരിഹാരം ലഭിക്കും. ആശുപത്രികളിൽ കോവിഡ് പോസിറ്റീവായവർക്കുള്ള സൗകര്യങ്ങൾ, ഓക്സിജൻ ലഭ്യത, നിലവിലെ പ്രതിസന്ധി എന്നിവയെല്ലാം വിലയിരുത്തുകയും പരിഹാരനിർദേശം നൽകുകയും ചെയ്യും.
കൺട്രോൾ റൂം നമ്പറുകൾ: കോവിഡ് സംബന്ധമായ സംശയനിവാരണത്തിന്- 9188610014, 9188610016, 04812304800, 0481 2583200, 0481 2566100, 0481 2566700, 0481 2561300.
ഓക്സിജൻ വാർ റൂം നമ്പർ: 0481 2567390