കാഞ്ഞിരപ്പള്ളി രൂപത വിട്ടു കൊടുത്ത പൊടിമറ്റം നിർമ്മല റിന്യൂവൽ സെന്ററിൽ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് സി. എഫ്.എൽ.റ്റി.സി ആരംഭിക്കുന്നു.

കാഞ്ഞിരപ്പള്ളി: കോവിഡ് രോഗികളെ ചികിൽസിക്കാൻ കാഞ്ഞിരപ്പള്ളി രൂപത വിട്ടു കൊടുത്ത പൊടിമറ്റം നിർമ്മല റിന്യൂവൽ സെന്ററിൽ തിങ്കളാഴ്ച മുതൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനം ആരംഭിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷും, വൈസ് പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്തും അറിയിച്ചു. നിയുക്ത പൂഞ്ഞാർ എം.എൽ.എ അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ സി.എഫ്.എൽ. റ്റി.സി.യുടെ ഉൽഘടന കർമ്മം നിർവഹിക്കും.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ -സ്ഥിരം സമിതി-അധ്യക്ഷന്മാർ എന്നിവരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടുകയുണ്ടായി.

പ്രസ്തുത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത് ആമുഖപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ഷാജൻ,പി. ആർ.അനുപമ, ശുഭേഷ് സുധാകരൻ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എസ് കൃഷ്ണകുമാർ,പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോണിക്കുട്ടി മഠത്തിനകം,തങ്കമ്മ ജോർജ്ജുകുട്ടി, ജയിംസ്.പി സൈമൺ,സന്ധ്യാ വിനോദ്,സജിമോൻ പി.എസ്, രേഖ ദാസ്,കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോസമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ജലി ജേക്കബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല ജോസഫ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി,പി.കെ പ്രദീപ്,കെ.എസ് എമെഴ്‌സൺ,റ്റി. ജെ.മോഹൻ, ഷക്കീല നസീർ, ജൂബി അഷറഫ്, മാഗി ജോസഫ്,ജോഷി മംഗലം,ബീഡിയോ അനു മാത്യു ജോർജ്, ഡോ:മാത്യു തോമസ്,എന്നിവർ പ്രസംഗിച്ചു

നിർമ്മല റിന്യൂവൽ സെന്ററിലെ സി. എഫ്. ൽ. റ്റി. സി പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് കണ്ടെത്തേണ്ടതായ 85 ലക്ഷംരൂപയിൽ,മണിമല, പാറത്തോട്,മുണ്ടക്കയം, എരുമേലി,കാഞ്ഞിരപ്പള്ളി, കോരുത്തോട്,കൂട്ടിക്കൽ, പഞ്ചായത്തുകൾ അഞ്ചുലക്ഷം രൂപവീതവും, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി ഷാജൻ, ശുഭേഷ് സുധാകരൻ,പി.ആർ അനുപമ,എന്നിവർ പത്തു ലക്ഷം രൂപ വീതവും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്നും 20 ലക്ഷം രൂപയും സഹായം നൽകുവാൻ തീരുമാനിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുവാൻ നിർമ്മല റിന്യൂവൽ സെന്റർ വിട്ടുനൽകിയ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ അഭിവന്ദ്യ:മാർ ജോസ് പുളിക്കൽ പിതാവിനും, രൂപത വികാരി ജനറൽ ഫാ: ബോബി അലക്സ് മണ്ണംപ്ലാക്കലിനും, നിർമ്മല റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ:ഫിലിപ്പ് വട്ടയത്തിനും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രത്യേകം നന്ദിരേഖപ്പെടുത്തി.

സി.എഫ്.എൽ. റ്റി.സി.യുടെ പ്രവർത്തനങ്ങൾക്കായി എല്ലാദിവസവും പാലും ബ്രഡും നൽകുന്ന മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ:തോമസ് മറ്റമുണ്ടയിൽ, ഉപകരണങ്ങളും അവശ്യ സാധനങ്ങളും ക്ലീനിങ് മെറ്റീരിയൽസും സൗജന്യമായി നൽകിയ കാഞ്ഞിരപ്പള്ളിയിലെ വ്യാപാരസ്ഥാപനങ്ങൾ ആയ ഓക്സിജൻ ഡിജിറ്റൽസ്, യേശുദാസ് നാടാർ സൺസ്, ഇളംതോട്ടം പേപ്പർ മാർട്ട്, കോനാട്ട് ഏജൻസിസ്,എസ്. ജെ. കാറ്ററിംഗ് കാളകെട്ടി,സന്നദ്ധസംഘടനകൾ ആയ ലയൺസ് ക്ലബ്,കെ.എം.എ മെഡി-കെയർ ആന്റ് ഡയാലിസിസ് സെന്റർ,,മേരി മാതാ പബ്ലിക് സ്കൂൾ, എന്നിവയ്ക്കും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

പുതുതായി വാങ്ങിയ 50 കട്ടിലുകൾ ഉൾപ്പെടെ ന നൂറു കിടക്കകൾ രോഗികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. സിഎഫ് എൽ.റ്റി.സി.ക്ക് ആവശ്യമായ മൂന്ന് ഡോക്ടർമാരെയും രണ്ട് സ്റ്റാഫ് നഴ്സുമാരുടെയും എൻ. ആർ.എച്ച്.എം മ്മിൽ നിന്നും വിട്ടു നൽകിയിട്ടുണ്ട്. കൂടുതലായി വരുന്ന നാല് നഴ്സുമാരെ കൂടി വിട്ടു നൽകുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.ക്ലീനിങ് ജീവനക്കാരെ നിയമിക്കുകയും ചെയ്തു കഴിഞ്ഞു.
കേരള സർക്കാർ നിർദേശപ്രകാരം സി.എഫ്എൽ.ടി സി പ്രവർത്തനങ്ങൾക്കായി മാനേജിങ് കമ്മിറ്റി രൂപീകരിച്ചു ചെയർപേഴ്സണായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷിനെയും വൈസ് ചെയർമാനായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് കൃഷ്ണകുമാർ, കൺവീനറായി കൂട്ടിക്കൽ PHCമെഡിക്കൽ ഓഫീസർ ഡോ:രഞ്ജിനി ജോൺസൺ, ജോയിന്റ് കൺവീനർമാരായി ഡോ: ശ്വേതാ, ഡോ: അൽത്താഫ്, ഡോ: ബിബി തോമസ്,എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:സാജൻ കുന്നത്ത്, അഞ്ജലി ജേക്കബ്,ജോളി മടുക്കക്കുഴി, വിമലാ ജോസഫ്,മോഹൻ റ്റി. ജെ, കെ. എസ്.എമെഴ്‌സൺ,എന്നിവരെയും തിരഞ്ഞെടുത്തു.

error: Content is protected !!