KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീട്ടുകാർ കോവിഡ് പോസിറ്റീവ്; തലച്ചുമടായി വെള്ളമെത്തിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ

 

കാഞ്ഞിരപ്പള്ളി: കോവിഡ് പോസിറ്റീവായ വീട്ടുകാർക്ക് കുടിവെള്ളം എത്തിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡിൽ സ്വന്തമായി കിണറില്ലാത്ത വീട്ടിലാണ് തലച്ചുമടായി വെള്ളമെത്തിച്ചത്. 

കുടുംബാംഗങ്ങൾ വീട്ടിൽ നിരീക്ഷണത്തിലായതോടെ അയൽപക്കത്തെ വീടുകളിലെ കിണറ്റിൽനിന്ന് വെള്ളമെടുക്കാൻ കഴിയാത്ത സ്ഥിതിയായി. വാഹനം എത്താത്ത ഇവിടെ മറ്റ് മാർഗമില്ലാതായതോടെ വീട്ടുകാർ ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി ബി.ആർ.വിപിനെ ഫോണിൽ വിവരമറിയിച്ചു. തുടർന്ന് വിപിന്റെ നേതൃത്വത്തിൽ ആസിഫ് കരീം അൽത്താഫ്, ആസിഫ് അമാൻ, അൽത്താഫി സിയാദ് എന്നിവർ എത്തി കലത്തിലും മറ്റു പാത്രങ്ങളിലുമായി വെള്ളം എത്തിച്ചു. 

error: Content is protected !!