ഫാദർ ജോസഫ് തൂങ്കുഴി (92) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പ്രസിദ്ധമായ അണക്കര മരിയൻ ധ്യാനകേന്ദ്രം സ്ഥാപിക്കുന്നതിനായി, സ്വന്തം സ്ഥലം വിട്ടുനൽകിയ, മിഷൻ പ്രവർത്തകനും, അണക്കരയിലെ പാവപ്പെട്ടവരുടെ അത്താണിയും ആയിരുന്ന ഫാദർ ജോസഫ് തൂങ്കുഴി (92) നിര്യാതനായി.. ചങ്ങനാശ്ശേരി / കാഞ്ഞിരപ്പള്ളി രൂപതയിലെ അമ്പൂരി, കിടങ്ങറ, പഴയകൊരട്ടി, മ്ലാമല, അമലഗിരി, ഉപ്പുതറ എന്നീ ഇടവകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1931 ജനുവരി 8 ന് ജനിച്ച അദ്ദേഹത്തിന്റെ കുടുംബവീട് കാഞ്ഞിരപ്പള്ളി പാലമ്പ്രയിലാണ്. 1956 -ൽ ചങ്ങനാശ്ശേരി രൂപതയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു . കരികുളം ഫാത്തിമ മാതാ പള്ളിയിലാണ് ആദ്യമായി കുർബാന അർപ്പിച്ചത് .

വിദേശത്തേക്ക് മിഷൻ പ്രവർത്തനത്തിനായി പോയ ഫാദർ ജോസഫ് തൂങ്കുഴി (92) അമേരിക്കയിലെ രൂപതയിൽ ചേർന്ന് സേവനം ചെയ്യുകയായിരുന്നു. ബ്രസീലിലും , അമേരിക്കയിലും സേവനം അനുഷ്ഠിച്ചിട്ടുള ഫാദർ ജോസഫ്, അമേരിക്കയിൽ വച്ച് ഇല്ലിനോയിലുള്ള ബെൽവിൽ രൂപതയിൽ ചേരുകയും, അവിടെ തുടർസേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇല്ലിനോയിസിൽ നിന്നാണ് ഇടവകവികാരി സേവനത്തിൽ നിന്നും വിരമിച്ചത്. 2006 ഇന്ത്യയിൽ തിരിച്ചെത്തിയ ഫാദർ ജോസഫ് അണക്കര കേന്ദ്രീകരിച്ച് വിവിധ സേവന പ്രവർത്തികൾ നടത്തിവരികയായിരുന്നു .

ഇടുക്കി ജില്ലയിലെ കുമളി അണക്കര മോൺ ഫോർട്ട് സ്കൂളിന് സമീപം തൂങ്കുഴി മറിയാമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിക്കുകയും, പാവപ്പെട്ട നിരവധിപേർക്ക് ആ കാലത്ത് നിരവധി സാഹയങ്ങൾ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സമൂഹത്തിലെ പാവപ്പെട്ട ആൾക്കാർക്ക് എല്ലാ വർഷവും വീടുകൾ നിർമ്മിച്ച് നൽകുകയും ചെയ്ത് വന്നിരുന്നു. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകി അവിടെ അണക്കര മരിയൻ ധ്യാനകേന്ദ്രം സ്ഥാപിക്കുന്നതിൽ ഭാഗമാവുകയും ചെയ്തു . നിലവിൽ അണക്കരയിൽ പാവപ്പെട്ടവർക്കായി മുപ്പത്തിലധികം വീടുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയായിരുന്നു.

റവ.ഫാദർ ജോസഫ് തൂങ്കുഴി അച്ചന്റെ ഭൗതിക ശരീരം 28-5-2021 വെള്ളിയാഴ്ച ഒരുമണിയോടെ കാഞ്ഞിരപ്പള്ളി പാലമ്പ്രയിൽ ഉള്ള കുടുംബ വീട്ടിൽ കൊണ്ടുവരുകയും 1 മണിക്കൂറിന് ശേഷം അവിടെ നിന്നും പുറപ്പെട്ട് അണക്കര പാമ്പുപാറയിൽ സഹോദരി റോസമ്മ നെടുംതകിടിയുടെ ഭവനത്തിൽ എത്തിക്കും. തുടർന്ന് 29-5-2021 ശനിയാഴ്ച രാവിലെ 10 മണിക്ക് ഭൗതിക ശരീരം, അണക്കര ഫൊറോനാ പള്ളയിൽ ദർശനത്തിനു വയ്ക്കുകയും, തുടർന്ന് പന്ത്രണ്ടരയോടെ അണക്കര തൂങ്കുഴി മറിയാമ്മ മെമ്മോറിയിൽ ചാരിറ്റബിൾ ട്രസ്റ്റ് ചാപ്പലിൽ തിരുകർമ്മങ്ങൾ ആരംഭിക്കുകയും, പ്രത്യേകം തയ്യറാക്കിയ കല്ലറയിൽ ഭൗതിക ശരീരം സംസ്കരിക്കും ചെയ്‌യും .

error: Content is protected !!