കനത്തമഴ തുടരുന്നു.. മണിമല, പമ്പ, അഴുതയാറുകളിൽ ജലനിരപ്പ് ഉയരുന്നു.. കോസ്‌വേകൾ വെള്ളത്തിനടിയിൽ ..

എരുമേലി : രണ്ടുദിവസത്തിലേറെയായി കനത്തമഴ തോരാതെ തുടരുമ്പോൾ മണിമല, പമ്പ, അഴുതയാറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മൂക്കംപെട്ടി, അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ്‌വേകൾ വെള്ളത്തിലായത്തോടെ യാത്രാമാർഗം തടസ്സപ്പെട്ട് ആ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.

കനത്തമഴയിൽ വനമേഖയിൽ ഉരുൾപൊട്ടിയതാണെന്ന് പ്രദേശവാസികൾ പറയുന്നു. മുണ്ടക്കയം കൂട്ടിക്കൽ ,കാഞ്ഞിരപ്പള്ളി, എരുമേലി, മുക്കൂട്ടുതറ, പമ്പവാലി ഉൾപടെയുള്ള പ്രദേശങ്ങളിൽ മഴ തുടരുകയാണ്. മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്, രാത്രിയിൽ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റ് നിരവധി കൃഷിയിടങ്ങളിലും നാശംവരുത്തി.

error: Content is protected !!