KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോരൂത്തോട്: ജനവാസമേഖലയിലെത്തി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്നു. കോരുന്തോട് അമ്പലക്കുന്ന് പ്രദേശത്തെ കപ്പകൃഷി നശിപ്പിച്ച കാട്ടുപന്നിയെയാണ് വെടിവെച്ചുവീഴ്ത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ടാഴ്ച മുൻപും ഇത്തരത്തിൽ കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്നു. ലൈസൻസുള്ള തോക്ക് ഉടമകളുടെ പാനലിലുള്ള കോരുത്തോട് ജോർജ്(വർക്കിച്ചൻ) ആണ് വെടിവെച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ എത്തി മഹസർ തയ്യാറാക്കി പന്നിയുടെ ജഡം മറവ്‌ ചെയ്തു. 

error: Content is protected !!