കപ്പയാണ് താരം…നാടിന് തുണയായി ലോക്ഡൗൺ കൃഷി

പൊൻകുന്നം: മുൻവർഷത്തെ അടച്ചിടലിൽ വീട്ടിൽ കുടുങ്ങിപ്പോയ ഗ്രാമീണർ ഓരോരുത്തരും കൃഷിയിലേക്ക് തിരിഞ്ഞത് ഈ ലോക്ഡൗണിൽ നാടിനുതന്നെ തുണയാകുന്നു. നിലവിലെ ലോക്ഡൗണിൽ കോവിഡ് സന്നദ്ധസേവകർക്ക് നാട്ടിലെങ്ങും വിതരണം ചെയ്യാൻ ലഭിക്കുന്നത് കപ്പ.

ജില്ലയുടെ കിഴക്കൻമേഖലയിൽ തുണ്ടുഭൂമിയുള്ളവർ പോലും ലോക്ഡൗണിൽ കപ്പകൃഷി ചെയ്തതിലൂടെ ഇത്തവണ നാട്ടിലെങ്ങും വിൽക്കാൻ പോലും ഇടമില്ലാതെ കപ്പയായി. കോവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്കും വിതരണം ചെയ്യാൻ ഇഷ്ടംപോലെ കപ്പയാണ് ലഭിക്കുന്നത്. ലോഡുകണക്കിന് കപ്പ ദാനം നൽകിയ കർഷകരുണ്ട്.

വൻകിട, ചെറുകിട കൃഷിക്കാർ എല്ലാം തങ്ങളുടെ തോട്ടത്തിലെ മരച്ചീനി മൊത്തമായി വിട്ടുനൽകിയിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ., യൂത്ത് കോൺഗ്രസ്, സേവാഭാരതി തുടങ്ങി സന്നദ്ധരംഗത്തുള്ള സംഘടനകളുടെ പ്രവർത്തകരെല്ലാം ഇത്തരത്തിൽ ലഭ്യമായ വിള ആവശ്യക്കാർക്കെല്ലാം എത്തിച്ചുനൽകുകയാണ്.

error: Content is protected !!