നിര്‍ധന കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞ ചേനപ്പാടിക്കാര്‍ കട്ടിലുമായി ഏയ്ഞ്ചല്‍വാലിയിലെത്തി
നിര്‍ധന കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞ ചേനപ്പാടിക്കാര്‍ കട്ടിലുമായി ഏയ്ഞ്ചല്‍വാലിയിലെത്തി. എരുമേലി ഗ്രാമഞ്ചായത്തില്‍ പമ്പാവാലി 12 ാം വാര്‍ഡില്‍ വീട്ടിനുള്ളില്‍ രണ്ട് കൊച്ചുകുട്ടികള്‍ അടക്കുമുള്ള അഞ്ചംഗ കുടുംബം മണലില്‍ ചാക്ക് വിരിച്ച് അതിനു മുകളില്‍ ബെഡ്ഷീറ്റ് വിരിച്ചാണ് അന്തിയുറങ്ങിയിരുന്നത്. വൈദ്യുതിയില്ലാത്ത വീട്ടില്‍ ഇപ്പോഴും ആശ്രയം മണ്ണെണ്ണ വിളക്കായിരുന്നു.
ഇവരുടെ ദയനീയ അവസ്ഥ നേരിട്ടറിഞ്ഞ് ഏയ്ഞ്ചല്‍വാലി 11 ാം വാര്‍ഡംഗം മറിയാമ്മ സണ്ണി വിവരം ചേനപ്പാടി വികസന സമിതിയെ അറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം ഒന്നല്ല രണ്ട് കട്ടിലുകള്‍ റെഡി. വിവരം അറിഞ്ഞപ്പോള്‍ തന്നെ ചേനപ്പാടിയില്‍ നിന്നും സംഭാവനയായി ലഭിച്ച രണ്ടു കട്ടിലുകളുമായി വികസന സമിതി പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ചേലുള്ള ഗ്രാമം ചേനപ്പാടി ഗ്രൂപ്പില്‍ കൂടിയാണ് വിവരം നാട്ടില്‍ അറിയിച്ചത്. ഉടന്‍ നാട്ടുകാര്‍ കട്ടില്‍ സംഭാവന നല്‍കുകയായിരുന്നു.
ഭക്ഷ്യകിറ്റുകളും മെമ്പര്‍ മാത്യു ജോസഫ്, മറിയാമ്മ സണ്ണി, എന്നിവരുടെ സാന്നിധ്യത്തില്‍ കട്ടിലുകള്‍ നല്‍കി. വികസന സമിതിയംഗങ്ങളായ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി, എം. ആര്‍. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കട്ടിലുകള്‍ എത്തിച്ചത്