വാണിജ്യമേഖലയിൽ റബ്ബറിന്‌ പുതിയ സാധ്യതകൾ കണ്ടെത്തും- ചെയർമാൻ

പ്ലാസ്റ്റിക് പോലുള്ള ഉത്പന്നങ്ങൾക്ക് പകരമായി റബ്ബറിനെ ഉപയോഗിക്കാവുന്ന വിധത്തിൽ ഗവേഷണ- സംരംഭകത്വ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ റബ്ബർ ബോർഡ് എന്ന്‌ ബോർഡ് ചെയർമാനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. സംരംഭകത്വം, വികസനം, പുതിയ വ്യവസായ നിക്ഷേപങ്ങൾ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഓൺലൈൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

റബ്ബർ പ്രധാനമായും ഉപയോഗിക്കുന്നത്‌ മോട്ടോർ വാഹന – ടയർ നിർമാണമേഖലയിലാണ്. വാഹന വിപണിയിലെ വ്യതിയാനങ്ങൾ റബ്ബർ വ്യവസായത്തെയും കൃഷിയേയും നേരിട്ട് ബാധിക്കും. മാറുന്ന പരിതസ്ഥിതികൾക്കനുസരിച്ച് പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സംരംഭകർക്ക് കഴിഞ്ഞാൽ വിലയിടിവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും പരിഹാരം കണാം. 

വൈസ് ചാൻസലർ ഡോ സാബു തോമസ് സ്വാഗതവും പ്രൊ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ നന്ദിയും പറഞ്ഞു. ഡോ. കെ.എൻ.രാഘവൻ സർവ്വകലാശാലക്ക് കീഴിലുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിച്ച് വിദഗ്ധരുമായി ചർച്ച നടത്തി.

error: Content is protected !!