KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡിവൈ.എസ്.പി.മാർക്ക് സ്ഥലം മാറ്റം ; കാഞ്ഞിരപ്പള്ളിയിൽ കെ.എൽ. സലിമോൻ

കാഞ്ഞിരപ്പള്ളി : തൃശ്ശൂർ കോ-ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈ.എസ്.പിയായിരുന്ന കെ.എൽ. സലിമോനെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയായി നിയമിച്ചു

പാലാ ഒഴികെ കോട്ടയം ജില്ലയിലെ മുഴുവൻ ഡിവൈ.എസ്.പിമാർക്കും സ്ഥലം മാറ്റം ലഭിച്ചു. നിലവിൽ കോട്ടയം അഡീഷണൽ എസ്.പിയായ എ.യു. സുനിൽകുമാറിനെ ഇടുക്കി അഡീഷണൽ എസ്.പിയാക്കി. അവിടെനിന്ന് എത്തുന്ന എസ്.സുരേഷ്‌കുമാറിനാണ് കോട്ടയത്തിന്റെ ചുമതല.

കോട്ടയം സബ് ഡിവിഷൻ ഡിവൈ.എസ്.പിയായിരുന്ന എം.അനിൽകുമാറിനെ നെടുമങ്ങാട്ടേക്കാണ് നിയമിച്ചിരിക്കുന്നത്.

പകരം, കട്ടപ്പന ഡിവൈ.എസ്.പിയായിരുന്ന ജെ.സന്തോഷ് കുമാറിനെ കോട്ടയത്തേക്ക്‌ നിയമിച്ചു. തൃശ്ശൂർ കോ-ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈ.എസ്.പിയായിരുന്ന കെ.എൽ. സലിമോനെ കാഞ്ഞിരപ്പള്ളിയിൽ നിയമിച്ചു. തൃക്കാക്കര എ.സി.പി. ആർ.ശ്രീകുമാറിനെ ചങ്ങനാശ്ശേരിയിലും, എറണാകുളം സെൻട്രലിൽനിന്ന് എ.ജെ. തോമസിനെ വൈക്കം സബ് ഡിവിഷനിലും നിയമിച്ചിട്ടുണ്ട്. പീരുമേട് ഡിവൈ.എസ്.പി. ലാൽജിൻ എറണാകുളം സെൻട്രലിലേക്ക് മാറി. വൈക്കം ഡിവൈ.എസ്.പി. മുഹമ്മദ് റിയാസിനെ മൂവാറ്റുപുഴയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം നർക്കോട്ടിക് സെൽ ഡിവൈ.എസ്‌.പി.യായിരുന്ന ടി.ആർ. പ്രദീപ്കുമാറാണ് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.

error: Content is protected !!