വഴിയോര കച്ചവടതൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിൽ സംരക്ഷണ സദസ് സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : വഴിയോര കച്ചവടം പുനസ്ഥാപിക്കുക, തൊഴിലാളികൾക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുക, സർവ്വേയിൽ മുഴുവൻ തൊഴിലാളികളെയും ഉൾപ്പെടുത്തുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി സിഐടിയു നേതൃത്വത്തിലുള്ള വഴിയോര കച്ചവടതൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച തൊഴിൽ സംരക്ഷണ സദസിന്റെ കാഞ്ഞിരപ്പള്ളി ഏരിയാ തല ഉദ്ഘാടനം പേട്ട കവലയിൽ സി ഐ ടി യു ജില്ലാ ട്രഷറർ വി.പി. ഇബ്രാഹിം നിർവഹിച്ചു.

സി ഐ ടി യു ഏരിയാ പ്രസിഡണ്ട് പി.കെ.നസീർ, യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എം.എ.റിബിൻ ഷാ, സലീന മജീദ്, സദ്ദാം ഇസ്മായിൽ , അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു. ഏരിയാ പ്രസിഡണ്ട് സാജൻ വർഗീസ് അദ്ധ്യക്ഷനായി. കോവിഡ് പ്രോട്ടോകാൾ പാലിച്ച് ഏരിയയിലെ മറ്റ് വിവിധ കേന്ദ്രങ്ങളിലും സമരം സംഘടിപ്പിച്ചു.

error: Content is protected !!