പുരയിടത്തിൽ പരിക്കേറ്റ് കണ്ടെത്തിയ അൻപതിനായിരം രൂപയിലേറെ വിലയുള്ള ആഫ്രിക്കൻ തത്തയെ വനംവകുപ്പിന് കൈമാറി
പൊൻകുന്നം: പറമ്പിൽ പറന്നെത്തിയ ആഫ്രിക്കൻ ഗ്രേ ഇനത്തിൽപ്പെട്ട തത്തയെ കാക്കകൾ കൂട്ടത്തോടെ ആക്രമിച്ചു. പരിക്കേറ്റ തത്തയെ നാട്ടുകാർ രക്ഷിച്ച് വനംവകുപ്പിന് കൈമാറി. തച്ചപ്പുഴ മരംകൊള്ളിയിൽ കെ.എ.ജോസഫിന്റെ പുരയിടത്തിലാണ് ആഫ്രിക്കൻ ഗ്രേ തത്തയെ കണ്ടത്.
മറ്റുപക്ഷികളുടെ ആക്രമണത്തിൽ പരിക്കേറ്റ് പറക്കാനാവാതെ വന്ന തത്തയെ ജോസഫും പരിസരവാസികളും ചേർന്ന് പിടികൂടുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തത്തയെ ഏറ്റെടുത്തു. അൻപതിനായിരം രൂപയിലേറെ വിലയുണ്ട് ഈ അലങ്കാരപ്പക്ഷിക്ക്.