KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫാ.ആന്റണി നിരപ്പേൽ (നിരപ്പേലച്ചൻ 85) അന്തരിച്ചു.

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, സെന്റ് ആന്റണീസ് കോളേജ്, ഉൾപ്പെടെ സെന്റ് ആന്റണീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായ ഫാ.ആന്റണി നിരപ്പേൽ അന്തരിച്ചു. അസുഖ ബാധിതനായി അദ്ദേഹം ഏറെനാൾ ചികിത്സയിലായിരുന്നു.

1980ൽ ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ,1986 ൽ ആനക്കല്ല് സെന്റ് ആന്റ ണീസ് പബ്ലിക്ക് സ്കൂൾ, 1993-ൽ സെന്റ് ആന്റണീസ് എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 2000ത്തിൽ ഇടക്കുന്നം മേരീ മേതാ പബ്ലിക്ക് സ്ക്കൂൾ, 2004ൽ എസ്.എച്ച് പബ്ലിക്ക് സ്കൂൾ തുടങ്ങിയ മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാണ് നിരപേലച്ചൻ.

പ്രസിദ്ധമായ സെന്റ് ആന്റണീസ് കോളേജിന്റെ ആദ്യരൂപമായ സെന്റ് ആന്റണീസ് കോളേജ് ഓഫ് കംപ്യൂട്ടർ സയൻസ് എന്ന സ്ഥാപനം 1993 ൽ അദ്ദേഹം ആരംഭിച്ചു . തുടർന്ന് കോളേജ് കേരളത്തിലെ തന്നെ പ്രസിദ്ധമായ കോളേജ് ആയി മാറുകയാണുണ്ടായത് .

error: Content is protected !!