കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ രൂപീകരിക്കുന്നു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പളളി ജനമൈത്രി പോലീസ് സ്റ്റേഷന്റെ പരിധിൽ വളരെ സ്തുത്യർഹമാംവിധം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന വിവിധ സന്നദ്ധ സംഘടനകളെ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഒരുമിച്ചുകൂട്ടി “ജനമൈത്രി സ്വാന്തനം” എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മയുടെ ഉദ്‌ഘാടനം ജൂലൈ 24 ന് നടക്കും.
ജൂലൈ 24 ന് രാവിലെ 10.30 ന് ആസർ ഫൗണ്ടേഷൻ ഹാളിൽ ആ മഹത് കൂട്ടായ്മയുടെ ഉദ്‌ഘാടനം നടക്കും. ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എം എൽ എ ,പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ , ജനമൈത്രി ജില്ലാ നോഡൽ ഓഫീസറും എൻസെൽ ഡി വൈ എസ് പിയുമായ എം എം ജോസ്, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി കെ എൽ സജിമോൻ, കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ഡയാലിസിസ് കിറ്റുകളുടെ വിതരണം നടത്തുന്നതാണെന്ന് പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സി ജി രാജു എ എസ് ഐ (കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷൻ), റിയാസ് കാൾട്ടക്സ്, റിബിൻഷാ, അമീർ ബദ്രി, വിപിൻ രാജു എന്നിവർ അറിയിച്ചു.