നിരപ്പേലച്ചന് വിട, നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്ക്കാരിക, സാമുദായിക രംഗത്ത് നിറ ചൈതന്യമായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച റവ.ഡോ. ആന്റണി നിരപ്പേലിന്റെ സംസ്ക്കാര ചടങ്ങുകളിൾ പങ്കെടുക്കുവാൻ കോവിഡ് പ്രോട്ടേക്കോൾ പാലിച്ചുകൊണ്ട് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും നിരവധിപേരാണ് എത്തിയത് .
നിരപ്പേലച്ചന്റെ ദേഹവിയോഗത്തിൽ അന്ത്യജ്ഞലി അർപ്പിക്കുന്നതിനും അനുശോചനം അറിയിക്കുന്നതിനും വിവിധ സഭാ മേലധ്യക്ഷൻമാർ, എം.പി മാർ, എം.എൽ .എ മാർ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, അധ്യാപകർ , അനധ്യാപകർ, വൈദീകർ, സിസ്റ്റേഴ്സ്, വിവിധ മാധ്യമങ്ങളുടെ പ്രതിനിധികൾ, ബന്ധുമിത്രാദികൾ, പൊതുജനങ്ങൾ, അച്ചൻ ശുശ്രൂഷചെയ്ത മേഖലകളിൽപ്പെട്ടവർ തുടങ്ങി അനേകരെത്തിയിരുന്നു.
സീറോ-മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഫാ. ആന്റണി നിരപ്പേൽ സഭക്കും, സമൂഹത്തിനും, എക്യൂമെനിക്കൽ പ്രസ്ഥാനത്തിനും വേണ്ടി ചെയ്ത നിരവധിയായ കാര്യങ്ങൾ അനുസ്മരിച്ച് അനുശോചന സന്ദേശം അയച്ചു. ഭവനത്തിലെ ശുശ്രൂഷകൾക്ക് ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം മുഖ്യ കാർമ്മീകത്വം വഹിച്ചു. ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ ദിവ്യബലിയർപ്പിച്ച് അനുശോചന സന്ദേശം നൽകി.
വിദ്യാഭ്യാസ മേഖലയിൽ അനേകർക്ക് ഉന്നത വിദ്യഭ്യാസം നൽകുന്നതിനും ജീവതത്തിന്റെ ഉന്നത ശ്രേണികളിൽ എത്തിക്കുന്നതിനും ദിശാബോധത്തോടെ പ്രവർത്തിച്ച നിരപ്പേലച്ചനെ തലമുറകളോളും അനുസ്മരിക്കുമെന്ന് മാർ ജോസ് പുളിക്കൽ അനുസ്മരിച്ചു. തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ സഹ കാർമ്മികനായിരുന്നു. സമാപന സംസ്ക്കാര ശുശ്രൂഷകൾക്ക് ബിഷപ്പ് മാർ മാത്യൂ അറയ്ക്കലും ബിഷപ്പ് മാർ ജോസ് പുളിക്കലും ചേർന്ന് കാർമ്മീകത്വം വഹിച്ചു. ഒാർത്തഡോക്സ് സഭാ റാന്നി-നിലക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ജോഷ്വാ മാർ നിക്കേദിമൂസ്, മാർത്തോമ്മ സഭാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പേലീത്ത, വിജയപുരഗ രൂപതമെത്രാൻ മാർ സെബാസ്റ്റ്യൻ തെക്കത്തചേരിൽ, തിരുവല്ലാ അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചുബിഷപ്പ് തോമസ് മാർ കൂറീലോസ്, മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ആർച്ചു ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, എം.എൽ്.എ മാരായ ചഫ് വിപ്പ് ഡോ.എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഉമ്മൻ ചാണ്ടി, മോൻസ് ജോസഫ്, ജോസഫ്, വാഴൂർ സോമൻ എന്നിവരും മുൻ എം.എൽ.എ മാരായ പി.സി.ജോർജ്, കെ.സി.ജോസഫ്, ജോസഫ് എം.പുതുശ്ശേരി, മുൻ എം.പി വക്കച്ചൻ മറ്റത്തിൽ ജില്ലാ പഞ്ചായത്തംങ്ങളായ ഷോൺ ജോർജ്, ജെസ്സീ ഷാജൻ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുക, എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസ്് എന്നിവർ അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയിരുന്നു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾമാരായ റവ.ഡോ.ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, റവ.ഡോ.കുര്യൻ താമരശ്ശേരി , തിരുവല്ല അതിരൂപത വികാരി ജനറാർ ഫാ.ചെറിയാൻ താഴമൺ, ബെന്നി തോമസ്, ഡോ.ലാലിച്ചൻ കല്ലമ്പള്ളി, ജോസ് ആൻ്റണി, റ്റിജോമോൻ ജോസ് എന്നിവരും സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്ത് അന്ത്യാജ്ഞലി അർപ്പിച്ചു.ആൻേ്റാ ആൻ്റണി എം.പി. അനുശോചന സന്ദേശമറിയിച്ചു.