കലുങ്ക് നിർമാണത്തിൽ അപാകതയെന്ന്
കാഞ്ഞിരപ്പള്ളി: പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ പഴയിടം ജയ ക്ലബ്ബിനു സമീപമുള്ള കലുങ്കിന്റെ നിർമാണത്തിൽ അപാകതയെന്നു പരാതി. പുതുതായി നിർമിക്കുന്ന കലുങ്ക് തോടിന്റെ നേർദിശയിൽ നിന്നു പത്തു മീറ്ററോളം മണിമല ഭാഗത്തേക്കു മാറ്റിയതായാണ് ആരോപണം. ഇത് തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ശരിയായ ഒഴുക്കിനെ തടസപ്പെടുത്തുകയും ഭാവിയിൽ റോഡിന്റെ സുരക്ഷിതത്വത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇതു സംബന്ധിച്ച് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ സൂപ്പർവൈസർമാരെ അറിയിച്ചിരുന്നതാണെന്നും കലുങ്കിന്റെ അപാകതകൾ പരിഹരിച്ച് തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ശരിയായ വിധത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.