ബജറ്റ് ഗ്രാമീണമേഖലയെ തകർക്കുന്നത് -എൻ. ജയരാജ് 

കാഞ്ഞിരപ്പള്ളി: കേന്ദ്രസർക്കാർ ബജറ്റ് കാർഷിക, പൊതുവിതരണ, ഗ്രാമീണമേഖലയെ തകർക്കുന്നതിന് ഊന്നൽ കൊടുക്കുന്നതാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു.

കൃഷിക്കും കാർഷിക മേഖലയ്ക്കും കർഷകക്ഷേമത്തിനും 718 കോടി രൂപയുടെ കുറവാണ് ഈ ബജറ്റിലൂടെ ഉണ്ടായിരിക്കുന്നത്. വിലസ്ഥിരത ഉറപ്പാക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പിന്നോട്ടുപോകുന്നതിന്റെ ലക്ഷണമാണ് കാണുന്നത്. 

കാർഷികമേഖലയിൽനിന്ന് കർഷകർ കൂടുതലായി വിട്ടുപോകുന്നതിന് കാരണമാകും. പൊതുവിതരണ സംവിധാനം പൂർണമായും തകർക്കുന്ന നിലപാടാണ് ബജറ്റിലുള്ളത്. ദാരിദ്ര്യ ലഘൂകരണത്തിന് ഏറെ സഹായിച്ചിരുന്ന പദ്ധതിക്ക് ക്ഷീണം തട്ടുന്നതോടെ സാധാരണജനങ്ങളുട സ്ഥിതി ദയനീയമാകും. കെ. റെയിൽ, മറ്റ് വലിയ പദ്ധതികൾ എന്നിവയെപ്പറ്റി പരാമർശം പോലുമില്ലാത്തത് ഖേദകരമാണ് -ജയരാജ് ചൂണ്ടിക്കാട്ടി.

error: Content is protected !!