നവതിയുടെ നിറവിൽ വക്കച്ചായി…

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പള്ളിയുടെ രാഷ്ട്രീയ സാംസ്കാരിക – സാമുദായിക- സഹകരണ രംഗത്തെ അതികായകനായ കെ. ജോർജ് വർഗീസ് പൊട്ടംകുളം എന്ന വക്കച്ചായി 90-ന്റെ നിറവിലേക്ക്.

കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി പൊട്ടംകുളം തറവാട്ടിൽ ഇന്നും അദ്ദേഹം കർമ്മനിരതനാണ്‌ . അതിരാവിലെ 6 മണിക്ക് പള്ളിയിലേക്ക്. 10 മണിക്ക് ബാങ്ക് പ്രസിഡന്‍റിന്റെ ഔദ്യോകിക ചുമതലകള്‍ക്കായി കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിലേക്ക്.
തന്‍റെ കൃഷിയിടങ്ങളിലും ബദ്ധശ്രദ്ധാലുവാണ് അദ്ദേഹം. മാസത്തിലൊരിക്കൽ നിലമ്പൂരിലെ തന്‍റെ കൃഷിഭൂമിയുടെ കാര്യങ്ങള്‍ക്കായി അവിടേക്കും പോകുന്നു. അങ്ങനെ ഇപ്പോഴും ചെറുപ്പത്തിന്‍റെ ചുറുചുറുക്ക്.

35 വർഷക്കാലം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭരണസമിതിയിലും 50 വർഷക്കാലം കാഞ്ഞിരപ്പള്ളി സർവീസ് സഹകരണബാങ്ക് പ്രസിഡന്‍റായും നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃക. ക്രിംസ്, ജില്ലാ ബാങ്ക്, കാംപ്കോ, മാർക്കറ്റിങ് ഫെഡറേഷൻ, അഭയഭവൻ, റോട്ടറി ക്ലബ്ബ് എന്നിവയുടെ ഭരണനേതൃത്വത്തിലും വക്കച്ചായിയുടെ സേവനം ലഭ്യമായി.

കെ.എം. മാണിയുടെ അടുത്ത അനുയായിരുന്നതുകൊണ്ട് ഭരണത്തിലുള്ളപ്പോള്‍ മാണിസാറിന്റെ ഭരണനേട്ടങ്ങൾ കാഞ്ഞിരപ്പള്ളിയിലെത്തിക്കാൻ വക്കച്ചായിക്ക് കഴിഞ്ഞു. അധികാരം സേവനത്തിനുള്ള അവസരങ്ങളാണ്. ആർഭാട ജീവിതത്തിനുള്ള കുറുക്കുവഴിയല്ല, അഹന്ത പുറത്തെടുക്കാനുള്ള അവസരവുമല്ല എന്ന് 90 വര്‍ഷം കൊണ്ട് ജീവിച്ച് തെളിയിച്ച വക്കച്ചായി തന്റെ നവതിയാഘോഷം പോലും തികച്ചും തന്‍റെ ജീവിതം പോലെ ലളിതമായി കടന്നുപോകുന്നു.

error: Content is protected !!