ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാൽ എന്ത് ചെയ്യണം ..? ഒരിക്കലും മറക്കരുത് ഈ കാര്യങ്ങൾ (വീഡിയോ)

 March 16, 2018 

കാഞ്ഞിരപ്പള്ളി : വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാൽ എന്ത് ചെയ്യണം ..? ഭയപ്പെടാതെ മനഃസാന്നിധ്യം കൈവിടാതെ, ദുരന്തത്തിൽ നിന്നും രക്ഷപെടുവാൻ ഇതാ കുറെ വിലപ്പെട്ട നിർദേശങ്ങൾ .. ഒരിക്കലും മറക്കരുത് ഈ കാര്യങ്ങൾ (ഈ വീഡിയോ ശ്രദ്ധയോടെ കണ്ടു മനസിലാക്കുക )

അവിചാരിതമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ജീവനക്കാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം, താലൂക് ഓഫീസിമായി ചേർന്ന് കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ മോക് ഡ്രില്ലും ബോധവത്കരണവും നടത്തി. 

വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാൽ എങ്ങനെ സുരക്ഷിതമായി കെടുത്തുവാൻ സാധിക്കും എന്ന് പലവിധ മാർഗ്ഗങ്ങളിലൂടെ ജനങ്ങൾക്ക് വിശദമായി മനസ്സിലാക്കി കൊടുത്തു . ഫയർ ഫോഴ്‌സ് ഓഫീസിർ ജോസഫ് തോമസ് , കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസ് ജോർജ് മുതലായവർ പരിപാടിക്ക് നേതൃത്വം നൽകി. 

error: Content is protected !!