സുമേഷ് കൂട്ടിക്കൽ ഷോ
December 24, 201
കാഞ്ഞിരപ്പള്ളി : പ്രശസ്ത സംഗീത സംവിധായകനും, സ്റ്റേജ് പെർഫോർമറും കീറ്റർ വിദഗനുമായ സുരേഷ് കൂട്ടിക്കൽ കാഞ്ഞിരപ്പള്ളി യുവദീപ്തി ഒരുക്കിയ ശാന്തിദൂതിന്റെ സമാപന സമ്മേളനത്തിൽ കത്തീഡ്രല്‍ മഹാജൂബിലി ഹാളിൽ വച്ച് അവതരിപ്പിച്ച പ്രോഗ്രാം കാണികൾക്കു അവിസ്മരണീയ അനുഭവമായി. അദ്ദേഹത്തെ കാണികൾ നിറഞ്ഞ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
ഒൻപതു വർഷങ്ങൾക്ക് മുൻപ് താൻ സംഗീത സംവിധാനം നിർവഹിച്ച ആദ്യ സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസിനെ കൊണ്ട് പാടിക്കുവാൻ സാധിച്ചതോടെ, ഏറ്റവും ചെറുപ്രായത്തിൽ യേശുദാസിന്റെ കൊണ്ട് സംഗീതം ആലപിപ്പിച്ച സംഗീത സംവിധായകൻ എന്ന ബഹുമതിക്കും അദ്ദേഹം അർഹതനായിരുന്നു . യൂണിവേര്‍സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ” ഐക്കൺ 2016 ” അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു.
പാവനദീപം എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചു കൊണ്ട് സംഗീത സംവിധാന മേഖലയില്‍ തുടക്കം കുറിച്ച സുമേഷ് കുട്ടിക്കൽ ഇതിനോടകം അറുനൂറ്റി അന്പതിലധികവും ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. സംഗീത രംഗത്ത് ഇതിനോടകം ശ്രദ്ധേയനായി മാറിയ സുമേഷിന് 2010 ല്‍ ഇല്യൂഷന്‍ ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. 2015ല്‍ ഒമാനില്‍വെച്ച് നടന്ന റെയിന്‍ബോ ബെസ്റ്റ് മ്യുസീഷന്‍ അവാര്‍ഡും സുമേഷിനെ തേടിയെത്തിയിരുന്നു.കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് കൊര്‍ണേലിയോസ് ഇലഞ്ഞിക്കല്‍ രചിച്ച വിശുദ്ധ അല്‍ഫോണ്‍സാമ്മയോടുള്ള നൊവേനയ്ക്ക് സംഗീതം പകര്‍ന്നിരുന്നു.
മിസ്ഡ്കോള്‍, ഹാര്‍ട്ട് ബീറ്റ്‌സ് ഓഫ് കേരള, ഓര്‍മ്മയിലെന്നും എന്നീ ആല്‍ബങ്ങള്‍ക്കും, 2008 ൽ പൂർണ്ണമായും ഗൾഫ് നാടുകളിൽ ചിത്രീകരിച്ച്ന ജീം അര്‍ഷാദ് ആലപിച്ച ‘നാത്തേ റസൂല്‍ ” എന്ന മുസ്ലിം ഭക്തിഗാന ആല്‍ബത്തിനും, നിരവധി ഹിന്ദു ഭക്തിഗാനങ്ങള്‍ക്കും, പരസ്യ ചിത്രങ്ങൾക്കും സംഗീതം പകര്‍ന്ന സുമേഷ് 2016 ല്‍ പുറത്തിറങ്ങിയ ചിന്നദാദ എന്ന മലയാള സിനിമയ്ക്കും സംഗീത സംവിധാനം നിർവഹിച്ചിരുന്നു. ഫ്ലവേഴ്സ് ചാനലിൽ സുമേഷ് അടുത്ത കാലത്തു നടത്തിയ പെർഫോമൻസ് അദ്ദേഹത്തിന് നിരവധി ആരാധകരെ സൃഷിച്ചിരുന്നു.