സൗജന്യ പ്രസംഗക്കളരി ആരംഭിച്ചു
ചോറ്റി പബ്ളിക്ക് ലൈബ്രറിയിൽ നടക്കുന്ന പ്രസംഗപരിശീലനക്കളരി ഗ്രാമപ്പഞ്ചായത്തംഗം വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്യുന്നു
പാറത്തോട്: മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും റിട്ട. അധ്യാപികയുമായ മറിയാമ്മ ജോസഫിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഞാനും പ്രസംഗിക്കും’ സൗജന്യ പ്രസംഗ പരിശീലനക്കളരി ആരംഭിച്ചു. ചോറ്റി പബ്ലിക് ലൈബ്രറിഹാളിൽ നടത്തിയ പരിപാടിയിൽ 30 വിദ്യാർഥികൾ പങ്കെടുത്തു. പാറത്തോട് ഗ്രാമപ്പഞ്ചായത്തംഗം വിജയമ്മ വിജയലാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജി കുരീക്കാട്ട് അധ്യക്ഷത വഹിച്ചു.
മറിയാമ്മ ജോസഫ്, പി.എ.ചാക്കോ, റെജി ജോസഫ്, ജോർജ് ജോസഫ്, കെ.ജനീഷ്, സൗദാമിനി തങ്കപ്പൻ, പി.എൻ.പ്രസാദ്, ഓമന രാജേന്ദ്രൻ, വിപിൻ അറയ്ക്കൽ, സി.കെ.ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. പ്രസംഗപരിശീലന ക്ലാസിൽ പങ്കെടുക്കാൻ ഫോൺ: 9495485082.