ജോസ് പുല്ലുവേലി സ്മാരക ഗ്രന്ഥവിഭാഗം
പൊൻകുന്നം: പ്രാദേശിക ചരിത്രകാരനും ബാലസാഹിത്യകാരനുമായിരുന്ന അന്തരിച്ച ജോസ് പുല്ലുവേലിയുടെ സ്മരണാർഥം ജനകീയ വായനശാലയിൽ പ്രത്യേക ഗ്രന്ഥവിഭാഗം തുടങ്ങും. ഞായറാഴ്ച നാലിന് ചേരുന്ന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിലംഗം പൊൻകുന്നം സെയ്ത് ഉദ്ഘാടനം ചെയ്യും. ടി.എസ്.ബാബുരാജ് അധ്യക്ഷത വഹിക്കും.
പുല്ലുവേലി സ്മാരക ഗ്രന്ഥവിഭാഗം ബേബിച്ചൻ ഏർത്തയിൽ ഉദ്ഘാടനംചെയ്യും. ജനകീയവായനശാലയിലെ ഗുരുജനവേദി ജോസ് പുല്ലുവേലിയുടെ ‘വഴിയറിയാതൊഴുകുന്ന പുഴ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തും.
രാധാകൃഷ്ണൻ മാഞ്ഞൂർ, കനുൽ തുമരംപാറ എന്നിവർ ചേർന്ന് ജോസ് പുല്ലുവേലിയുടെ മക്കൾക്ക് ആദ്യപ്രതി നൽകും. കവിയും സംഗീതജ്ഞനുമായിരുന്ന ബിനു എം.പള്ളിപ്പാടിനെ അനുസ്മരിച്ച് ബാബു സക്കറിയ സംസാരിക്കും.