വിവിധ കേന്ദങ്ങളിൽ ഇ കെ നായനാർ അനുസ്മരണ ദിനം ആചരിച്ചു.

കാഞ്ഞിരപ്പള്ളി : മുൻ മുഖ്യമന്ത്രിയും സി പി ഐ എം നേതാവുമായിരുന്ന ഇ കെ നായനാരിന്റെ അനുസ്‌മരണ ദിനം ആചരിച്ചു.
കാത്തിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും അനുസ്മരണ യോഗങ്ങളും നടന്നു. സിപ ഐഎം ഓഫിസുകൾക് മുന്നിൽ നായനാരുടെ ചിത്രങ്ങൾ അലങ്കരിച്ചു വെച്ചു ആദരവ് പ്രകടിപ്പിച്ചു.

മുണ്ടക്കയം നായനാർ ഭവനു മുന്നിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പതാക ഉയർത്തി. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം സി വി അനിൽകുമാർ പ്രസംഗിച്ചു . ഏരിയായിലെ വിവിധ കേന്ദങ്ങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, കെ.രാജേഷ്, ഷമീം അഹമ്മദ്, മുതിർന്ന നേതാക്കളായ പി എൻ പ്രഭാകരൻ , വി പി ഇസ്മായിൽ , വി പി ഇബ്രാഹീം എന്നിവർ പതാക ഉയർത്തി

error: Content is protected !!