എന്റെ നാട് ചിറക്കടവ് കൂട്ടായ്മയിലെ പ്രവർത്തകർ വഴി തെളിച്ചു

ചിറക്കടവ്: മഞ്ഞപ്പള്ളിക്കുന്ന്-മുട്ടത്തുകവല റോഡിലെ ദിശാബോർഡുകൾ പായൽ പിടിച്ച് മാഞ്ഞത് വൃത്തിയാക്കി ‘എന്റെ നാട് ചിറക്കടവ്’ കൂട്ടായ്മ. കൂട്ടായ്മയിലെ പ്രവർത്തകർ പൊതുമരാമത്ത് വകുപ്പിന്റെ റോഡിലെ വഴികാട്ടി ബോർഡുകളെല്ലാം ഒരുദിവസത്തെ ശ്രമഫലമായി പായൽ കഴുകിക്കളഞ്ഞ് തെളിച്ചു.

നിരവധി ഉപറോഡുകളുള്ള വഴിയിലെ എല്ലാ ബോർഡുകളും മാഞ്ഞ നിലയിലായിരുന്നു. സ്ഥലപരിചയമില്ലാത്ത ആളുകൾക്ക് ആശ്രയമാകേണ്ട ബോർഡുകൾ വായിക്കാനാവാത്ത നിലയിലായതിനാൽ വാഹനയാത്രക്കാർ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയാണ് സംഘം ശ്രമദാനത്തിലൂടെ ശുചീകരണം നടത്തിയത്.

error: Content is protected !!