എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ SPC യൂണിറ്റിന് തുടക്കമായി
എരുമേലി : സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് SPC യൂണിറ്റ് ഉദ്’ഘാടനം ചെയ്തു. സ്കൂൾ മാനേജർ .ഫാ. വർഗീസ് പുതുപ്പറമ്പിലിന്റെ അധ്യക്ഷതയി ചേർന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി DYSP ശ്രീ. ബാബുക്കുട്ടൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
കോട്ടയം അസിസ്റ്റന്റ് ജില്ല നോഡൽ ഓഫീസർ ശ്രീ.ജയകുമാർ ഡി SPC യുടെ ദർശനത്തെയും പ്രവർത്തനത്തെയും കുറിച്ച് വിഷയാവതരണം നടത്തി. വീണു കിട്ടിയ സ്വർണ്ണം തിരികെ നല്കി സത്യസന്ധതയ്ക്കുമാതൃകയായ സെന്റ് തോമസിന്റെ പ്രിയപ്പെട്ട ഏഴാംക്ലാസ്സുകാരി നന്ദന അഭിലാഷിനെ യോഗം അനുമോദിച്ചു.
എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജയകുമാർ എൻ വി, എരുമേലിഎക്സൈസ് ഇൻസെപ്കടർ അമൽ രാജൻ, എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ ജോസ് , എരുമേലി സബ് ഇൻസ്പെക്ടർ അനീഷ് എം എസ്, സ്കൂൾ പ്രിൻസിപ്പാൾ സെൻ ജെ പി, PTA പ്രസിഡന്റ് ജോസ് ജോർജ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ തോമസ് പി.ജെ യോഗത്തിന് സ്വാഗതവും C.PO ഡോണ ജെ വട്ടക്കുഴി നന്ദിയും അർപ്പിച്ചു.