മണിമല സ്വദേശി അരുണിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുൻപിൽ അമേരിക്ക കീഴടങ്ങി …പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിരസ്സു നമിച്ചു ..

September 20, 2014

അതാണ് ഇന്ത്യക്കാരൻ…. അങ്ങനെയാവണം ഇന്ത്യക്കാരൻ.. പണവും പദവിയുമല്ല തനിക്കു വലുതെന്നു പറഞ്ഞു, ഇന്ത്യക്കുവേണ്ടി സൌഭാഗ്യങ്ങൾ എല്ലാം വേണ്ടെന്നു വയ്ക്കുവാൻ സന്നദ്ധത കാണിച്ച രാജ്യസ്നേഹിയായ അരുണ്‍ അമേരിക്കയുടെയും ഇന്ത്യയുടെയും മനം ഒരുപോലെ കവർന്നു..

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ അഭിമാനം കത്ത് സൂക്ഷിച്ച അരുണിനെ കെട്ടിപിടിച്ചു ആശ്ലേഷിച്ചു … അമേരിക്കയിലെ സേവനം കഴിഞ്ഞു എപ്പോൾ തിരിച്ചു വന്നാലും ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്തെ വാതിലുകള്‍ അരുണിനുമുന്നില്‍ തുറന്നിട്ടിരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി

അമേരിക്കയിൽ നാസയില്‍ യുവശാസ്ത്രജ്ഞനായി ജോലി ലഭിച്ച മണിമല ചെറുവള്ളി പാട്ടത്തേല്‍ വിജയകുമാറിന്റെയും പത്മകുമാരിയുടെയും മകനായ 27കാരനായ ടി.വി.അരുണാണ് ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയത് 

നാസയില്‍ ജോലിചെയ്യണമെങ്കില്‍ അമേരിക്കന്‍ പൗരത്വം സ്വീകരിക്കണമെന്നതാണ് നിലവിലെ വ്യവസ്ഥ. അരുണിനോടൊപ്പം ജോലി ലഭിച്ച മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെല്ലാം ഈ വ്യവസ്ഥ അംഗീകരിച്ചു. ഇന്ത്യന്‍ പൗരനായി തുടരാനാണ് തനിക്ക് താല്പര്യമെന്നും അമേരിക്കന്‍ പൗരത്വമെടുക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും അരുണ്‍ അറിയിച്ചു. ഒടുവില്‍ അരുണിന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ അധികൃതര്‍ കീഴടങ്ങി. അമേരിക്കന്‍ പൗരത്വമില്ലാതെതന്നെ അരുണ്‍ ജോലിയില്‍ പ്രവേശിച്ചു. 

ഇന്ത്യയുമായുള്ള ശാസ്ത്രസാങ്കേതിക സഹകരണം ചര്‍ച്ചചെയ്യാന്‍ രണ്ടാഴ്ച മുമ്പെത്തിയ സംഘത്തില്‍ എറ്റവും ജൂനിയറായ അരുണ്‍ ഉള്‍പ്പെട്ടിരുന്നു 

അരുണിന്റെ ധീരമായ നിലപാട് അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി അരുണിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വിശദമായി സംസാരിച്ചു. 

ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്തെ വാതിലുകള്‍ അരുണിനുമുന്നില്‍ തുറന്നിട്ടിരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. എപ്പോള്‍ നാട്ടിലേക്ക് മടങ്ങണമെന്നാഗ്രഹിച്ചാലും തന്നെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള പൂഞ്ഞാര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്കില്‍ ഉന്നതവിജയം നേടിയ ശേഷം, ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ റിമോട്ട് സെന്‍സറിങ്ങില്‍ എം.ടെക്. പഠനസമയത്താണ് നാസയിലേക്ക് പ്രവേശനം ലഭിച്ചത്. പിന്നീട് അമേരിക്കയിലെ എം.ഐ.ടി. യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്.ഡി.യും നേടി. 

നസയിലേക്ക് യാത്ര തിരിക്കുന്നതിനു മുൻപ് ജന്മനാട്ടിലും, കാഞ്ഞിരപ്പള്ളിയിലും, പൊൻകുന്നതും അരുണിന് ഊഷ്മളമായ യാത്രയയപ്പ് നല്കിയിരുന്നു …

error: Content is protected !!