KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

കാഞ്ഞിരപ്പള്ളി : ∙ കാപ്പ നിയമപ്രകാരം യുവാവിനെ കോട്ടയം ജില്ലയിൽ നിന്ന് 6 മാസത്തേക്ക് പുറത്താക്കി. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ആലംപരപ്പ് ഭാഗത്ത് മുക്കാലയിൽ സച്ചിനെയാണ് (25) നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മണിമല, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, ലഹരിമരുന്ന് വിൽപന തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!