KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ നിയമ സേവന കേന്ദ്രം തുറന്നു.

എരുമേലി : അയ്യപ്പ ഭക്തർക്കായി കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന കേന്ദ്രം എരുമേലിയിൽ വലിയമ്പലത്തിന് എതിർ വശത്ത് ദേവസ്വം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ഉദ്ഘാടനം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ കോട്ടയം സബ് ജഡ്ജ് ജി പ്രവീൺ കുമാർ നിർവഹിച്ചു.കോട്ടയം ജില്ലാ കോർട്ട് മാനേജർ ഹരി നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലി ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചി, ദേവസ്വം ബോർഡ് എക്സി. എഞ്ചിനീയർ ഗോപകുമാർ കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സജു സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി ,കോട്ടയം, ചങ്ങനാശ്ശേരി ലീഗൽ സർവീസ് കമ്മറ്റികളിലെ പാരൽ വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.

error: Content is protected !!