പ്രീമെട്രിക് സ്‌കോളർഷിപ്പ്: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

കാഞ്ഞിരപ്പള്ളി: ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് നൽകുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പ് ഈ വർഷം മുതൽ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അനുവദിക്കുക. ഇതിനായി സ്‌കൂൾ മേധാവികൾ സമർപ്പിക്കുന്ന ഫോം ഒന്നിനൊപ്പം വിദ്യാർഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പ് നിർബന്ധമായും നൽകണം. ജോയിന്റ് അക്കൗണ്ടുകൾ സ്വീകാര്യമല്ല. ഇത് സംബന്ധിച്ച അപേക്ഷ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ഐ.ടി.ഡി.പി. ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സ്‌കൂൾ അധികൃതർ നൽകണം. ഫോൺ: 04828-202751.

error: Content is protected !!