KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് കത്തിനശിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റൂട്ടിൽ ചെമ്മലമറ്റത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് തീപിടിച്ചു ബൈക്ക് പൂർണമായും കത്തിനശിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ചേറ്റുതോട്‌ സ്വദേശി അച്ചു മാത്യു, ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി മാഹിൻ എന്നിവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ചെമ്മലമറ്റം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഈരാറ്റുപേട്ട അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. തിടനാട് പോലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽപ്പെട്ടവരെ കാഞ്ഞിരപ്പള്ളിയിൽനിന്നു ഈരാറ്റുപേട്ടയ്ക്ക് പോയ സ്വകാര്യ ബസിലാണ് ആശുപത്രിയിലെത്തിച്ചത്.

error: Content is protected !!