മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പരിസ്ഥിതി ദിനചാരണവും, വ്യക്ഷതൈ വിതരണവും നടത്തി
മുണ്ടക്കയം : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പരിസ്ഥിതി ദിനചാരണവും, വ്യക്ഷതൈ വിതരണവും നടത്തി. ആരോഗ്യ പ്രവർത്തകർക്ക് ആതുരവൃക്ഷം എന്ന പേരിലാണ് നൂറ്റി അമ്പതിൽ പരം വൃക്ഷ തൈകൾ വിതരണം ചെയ്തത്.
ഹോസ്പിറ്റലിൽ പി ആർ ഒ അരുൺ ആണ്ടൂർ സ്വാഗതം പറഞ്ഞു . വാർഡ് മെമ്പർ ജാൻസി വി.എൻ. അദ്ധ്യക്ഷത വഹിച്ചു. എം.എം.റ്റി. അസി: ഡയറക്ടർ ഫാ. സിജു ഞള്ളിമാക്കൽ ഉദ്‌ഘാടനം ചെയ്തു. പൂമര തണൽ കോഡിനേറ്റർ സുനിൽ സുരേന്ദ്രൻ വ്യക്ഷതൈ വിതരണം ചെയ്തു. ഡോ: ജോസി മാത്യു. , ഡോ :കുഞ്ചെറിയ, ഡോ: ജോൺ മാത്യു . ഡോ : ഡിറ്റിൻ ജോസഫ് , നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സി. ആനി തുടങ്ങിയവർ വ്യക്ഷതൈകൾ ഏറ്റുവാങ്ങി.
പരിസ്ഥിതി സംരക്ഷണത്തിന്റെ ബോധവത്ക്കരണത്തിന്റെ ഭാഗമായി എം എം റ്റി നേഴ്സിംഗ് വിദ്യർത്ഥികളുടെ ദ്യശ്യ ആവിഷ്ക്കാരവും ഉണ്ടായിരുന്നു