സ്‌കൂൾ കുട്ടികൾക്കുള്ള പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതല്‍ പ്രാതലിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവണ്മെന്റ് സ്‌കൂളിൽ നടപ്പിലാക്കുന്ന പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതൽ പ്രാതലിന്റെ ഉദ്ഘാടനം ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു .ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പൂർവവിദ്യാർഥി കൂട്ടായ്മയായ ” കുന്നേൽ സ്കൂളിന്റെ കൂട്ടുകാർ” എന്ന സോഷ്യൽ മീഡിയ കാമ്പയിൻ ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ടി.എന്‍. ഗീരിഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവിന്ദ്രന്‍ നായര്‍, വാർഡ് മെംബർ ആന്‍റണി മാർട്ടിൻ, ഹെഡ്മാസ്റ്റര്‍ പി.എന്‍. ജയചന്ദ്രന്‍, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് എ.ജെ. ആച്ചിയമ്മ, പിടിഎ വൈസ് പ്രസിഡന്‍റ് രാധാകൃഷ്ണൻ, സുമേഷ് ആൻഡ്രൂസ്, അന്പിളി ശിവദാസ്, ഷാക്കി സജീവ്, കെ.എ. എബ്രാഹം, പൂര്‍വവിദ്യാര്‍ഥി പ്രതിനിധികളായ ഗീരിഷ് എസ്. നായര്‍, കെ.ടി. തോമസ് കരിപ്പാപറമ്പില്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, മാര്‍ട്ടിന്‍ ജോണ്‍ പേഴത്തുവയലില്‍, ടോമി കരിപ്പാപറന്പിൽ, അനില്‍കുമാര്‍ വെട്ടിക്കാപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു,

വാര്‍ഡംഗവും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആന്‍റണി മാര്‍ട്ടിന്‍ ജോസഫിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. മുട്ട, പാല്‍, ഏത്തപ്പഴം, തേന്‍ എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എല്ലാ ദിവസവും രാവിലെ കുട്ടികള്‍ക്ക് നല്‍കുകയെന്നതാണ് കാതല്‍ പ്രാതല്‍ പദ്ധതിയുടെ ലക്ഷ്യം. ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡ് കുടുംബശ്രീ, പൂര്‍വവിദ്യാര്‍ഥികള്‍, വിവിധ സംഘടനകള്‍, അഭ്യൂദയകാംക്ഷികള്‍ എന്നി പൊതുജന പങ്കാളിത്തതോടെയാണ് പദ്ധതിക്കുളള തുക കണ്ടെത്തുന്നത്.

error: Content is protected !!