KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി പി റോഡിൽ അപകടം ; ഡ്രൈവർ മയങ്ങി, നിയന്ത്രണം വിട്ട ഇന്നോവ കാർ മതിലിടിച്ചു തകർത്ത് തലകീഴായി മറിഞ്ഞു

പൊൻകുന്നം : പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂരാലി പബ്ലിക് ലൈബ്രറിയ്ക്ക് സമീപം കൊല്ലംപറമ്പിൽ ചന്ദ്രന്റെ മതിലിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ഇടിച്ചു മറിഞ്ഞു. ബുധൻ പുലർച്ചെ 5.30 നായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾക്ക് കാലിന് പരിക്കുണ്ട്. ഇയാളെ കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് പൊന്തൻ പുഴയിലേയ്ക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് . ഓട്ടത്തിനിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു കരുതുന്നു. പൊൻകുന്നം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

error: Content is protected !!