ഡിവൈഎഫ്ഐ യുവജന പ്രതിരോധവും, റാലിയും സംഘടിപ്പിച്ചു

മുണ്ടക്കയം: മത നിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ടൗൺ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിരോധവും, റാലിയും സംഘടിപ്പിച്ചു.
ആർഎസ് എസ് ഗൂഡലോചനയ്ക്കു മുൻപിൽ കേരളം കീഴടങ്ങില്ല, മത നിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ് ലീഗ് ബിജെപി കലാപം അവസാനിപ്പിക്കുക, സൈന്യത്തെ കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിവൈഎഫ് ഐ റാലിയും, യോഗവും സംഘടിപ്പിച്ചത്. പേട്ട കവലയിൽ സംഘടിപ്പിച്ച യുവജന പ്രതിരോധ സദസ് ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്‌തു.

ജാസർ ഇ നാസർ അദ്ധ്യക്ഷനായി.സിപിഐ (എം) ലോക്കൽ സെക്രട്ടറി ടി.കെ.ജയൻ, ധീരജ് ഹരി,വിപിൻ ബി.ആർ,ലിനു കെ ജോൺ, അനന്തു കെ.എസ്, രാഹുൽ രാജു എന്നിവർ സംസാരിച്ചു. യുവജന പ്രതിരോധത്തിന് മുന്നോടിയായി ആനിത്തോട്ടത്തിൽ നിന്നുമാരംഭിച്ച യുവജന റാലി ബ്ലോക് വൈസ് പ്രസിഡണ്ട് വിപിൻ ബി.ആർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ധീരജ് ഹരി ക്യാപ്റ്റനും പ്രസിഡണ്ട് ജാസർ ഇ നാസർ വൈസ് ക്യാപ്റ്റനും ട്രഷറർ അനന്തു കെ.എസ്. മാനേജരുമായ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

error: Content is protected !!