പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പെൺകുട്ടി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. മുണ്ടക്കയം കോടമല വീട്ടിൽ നിതിൻ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളിൽ വീട്ടിൽ നിതിൻ തങ്കപ്പൻ (33), കൊക്കയാർ കുമ്പുക്കൽ അഞ്ജലി സെബാസ്റ്റ്യൻ (19) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നിതിൻ മനോജ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തുക്കളുടെ സഹായത്താൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ സഹായിച്ച കുറ്റത്തിനാണ് നിതിൻ തങ്കപ്പനെയും അഞ്ജലിയെയും അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ. ഷിന്റോ പി.കുര്യൻ, എസ്.ഐ. അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു