അപർണ്ണയ്ക്കുള്ള വീടിന് തറക്കല്ലിട്ടു
കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രേസി സ്കൂൾ കുടുംബാംഗമായ അപർണ്ണമോൾക്ക് ഇതേ സ്കുളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇതര ജീവനക്കാരും പൂർവ്വവിദ്യാർത്ഥികളും സുമനസ്സുകളും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു.
പാലപ്രയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ശിലാസ്ഥാപനം നിർവ്വഹിച്ചു.പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ഡയസ് കോക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, പഞ്ചായത്ത് അംഗങ്ങളായ കെ കെ ശശികുമാർ ,കെ പി സുശീലൻ, സോഫി ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് ലിറ്റി സി തോമസ്, പിടിഎ പ്രസിഡണ്ട് ടി എ സൈനില്ല, സ്കൂൾ മാനേജർ എം എസ് ജയപ്രകാശ്, ജനറൽ കൺവീനർ ടോമി ജേക്കബ്, പി ജി ദിലീപ്, പി ജി ദീപ എന്നിവർ സംസാരിച്ചു. അടുത്ത ജനുവരി രണ്ടാം വാരം വീടു നിർമ്മിച്ച് കൈമാറാനാണ് പരിപാടി.