ഹരിതകർമസേനയ്ക്ക് സ്വന്തം വാഹനമായി
പാറത്തോട്: ഗ്രാമപ്പഞ്ചായത്തിൽ ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്തിന്റെ കളക്ഷൻ സെന്ററിൽ എത്തിക്കുന്നതിന് വാഹനം വാങ്ങിനൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹനൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജോണിക്കുട്ടി മഠത്തിനകം, വിജയമ്മ വിജയലാൽ, അന്നമ്മ വർഗീസ്, വാർഡംഗങ്ങളായ കെ.പി. സുജീലൻ, ടി. രാജൻ, കെ.കെ ശശികുമാർ, സോഫി ജോസഫ്, സുമിന അലിയാർ, കെ.യു. അലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.