ചെറുവള്ളി അമ്പലം – വാളക്കയം റോഡിന്റെ പുനരുദ്ധാരണം തുടങ്ങി.

ചെറുവള്ളി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം – മണിമല റോഡിനെയും കാഞ്ഞിരപ്പളളി – മണിമല റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി അമ്പലം – വാളക്കയം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

 മെറ്റൽ ഇളകി താറുമാറായി കിടന്ന റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. പല പ്രാവശ്യം ടെണ്ടർ ചെയ്തിട്ടും വർക്ക് ഏറ്റെടുത്തു നടത്തുവാൻ കരാറുകാർ തയ്യാറായില്ല. തുടർന്ന് എം.എൽ.ഏ ഡോ.എൻ.ജയരാജിന്റെ ശ്രമഫലമായി പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കൈവല്യ എന്റർപ്രൈസസ് എന്ന കമ്പനിയാണ് ജോലി ഏറ്റെടുത്തത്.

  നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ഡോ.എൻ. ജയരാജ് എം.എൽ.ഏ സ്ഥലത്തെത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, ഷാജിനല്ലേപ്പറമ്പിൽ , അഭിലാഷ് ബാബു, രാഹുൽ ബി.പിള്ള, ജയകുമാർ ഇടയാറ്റ്, ജോസ് കുന്നുംപുറം, സജി.എസ്.പിള്ള, ഓവർസീയർ രഷ്മി എന്നിവരും എം.എൽ.ഏ യോടൊപ്പം ഉണ്ടായിരുന്നു.
error: Content is protected !!